മുംബൈ: ഇന്ന് യുവാക്കള്‍ക്ക് വിവാഹം കഴിക്കാൻ പെണ്‍കുട്ടികളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെ ചിലർ മാട്രിമോണി സൈറ്റില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നു.married woman calls out bharat matrimony
എന്നാൽ ഇപ്പോഴിതാ മാട്രിമോണിയല്‍ സൈറ്റായ ഭാരത് മാട്രിമോണിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. തന്റെ ചിത്രം വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചുവെന്ന പരാതിയുമായി സ്വാതി മുകുന്ദ് എന്ന ബ്ളോഗറാണ് രംഗത്തെത്തിയത്.
ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്‌ക്രിപ്ഷൻ സർവീസിലാണ് മറ്റൊരു പേരില്‍ യുവതിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഭാരത് മാട്രിമോണിയുടെ തട്ടിപ്പ് എന്ന പേരിലാണ് സ്വാതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താൻ ഭർത്താവിനെ കണ്ടെത്തിയത് ഭാരത് മാട്രിമോണിയയിലൂടെ അല്ലെന്നും വീഡിയോയുടെ ആദ്യഭാഗത്ത് ഭർത്താവിനെ പരിചയപ്പെടുത്തികൊണ്ട് യുവതി പറഞ്ഞു. വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീൻഷോട്ടും അവർ പങ്കുവച്ചു.
‘വലിയൊരു തുക വാങ്ങി സബ്‌സ്‌ക്രിപ്‌ഷൻ നല്‍കുന്ന ഭാരത് മാട്രിമോണിയുടെ എലൈറ്റ് സർവീസിലാണ് ഇത്തരമൊരു തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കള്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിനായി പ്രൊഫൈലുകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ടെന്ന് അവകാശപ്പെടുന്ന സൈറ്റ് ആണിത്.
ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവർ വളരെ സൂക്ഷിക്കണം. നിങ്ങള്‍ കാണുന്ന കാര്യമായിരിക്കില്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്’- ,സ്വാതി വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം വീഡിയോയ്ക്ക് പിന്നാലെ പലരും ഭാരത് മാട്രിമോണിയല്‍ സൈറ്റില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചു.