അടിമാലി:. ദേശാഭിമാനി പത്രത്തിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചതിനു സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി .പത്ത് പേരാണ് പ്രതികൾ.
Mariyakutty filed a defamation case against Deshabhimaani for trying to insult her through social media
ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തിരുന്നു. ഇതിനു പിന്നാലെ മറിയക്കുട്ടിക്ക് വലിയ ആസ്തിയുണ്ടെന്നുകാട്ടി ദേശാഭിമാനിയിൽ വാര്‍ത്ത വരികയും അവര്‍ക്കെതിരേ സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണവും വന്നിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു സി.പി.എം. പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നും പ്രചാരണമുണ്ടായി. തെറ്റായ വാർത്ത നൽകി മാനഹാനിയുണ്ടാക്കി എന്നാണ് പരാതി. അടിമാലി മുൻസിഫ് കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസാണ് മറിയക്കുട്ടിക്ക് ആവശ്യമായ നിയമസഹായം നൽകുന്നത്.
തന്റെ പേരിൽ സ്വത്തുക്കൾ അതിന്റെ രേഖ നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടർന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് മറിയക്കുട്ടിക്ക് നൽകുകയും ചെയ്തു ഇത് മറിയക്കുട്ടി പുറത്തുവിട്ടിരുന്നു. ഒടുവിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു.