ചങ്ങനാശ്ശേരി: സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്.Mar Thomas Tharayil was installed as the Archbishop of Changanassery Archdiocese
സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയിലാണ് ചടങ്ങുകള്‍ നടന്നത്. സ്ഥാനമേറ്റ ശേഷം തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിച്ചു.
രാവിലെ ഒമ്പത് മണിക്കാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമാണ് സഹ കാര്‍മികരായത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്.