Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsസംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വ രഹിതവുമാണെന്ന് മാർ തോമസ് തറയിൽ

സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വ രഹിതവുമാണെന്ന് മാർ തോമസ് തറയിൽ

രാമപുരം: സാമൂഹിക സാഹചര്യങ്ങൾ ഒരുപോലെ നിലനിൽക്കുന്ന രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.Mar Thomas Tharayil that discrimination in reservation is unjust and inhumane

പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഡിസിഎംഎസ് സപ്‌തതി വർഷത്തിന്റെയും ഭാഗമായി രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടന്ന ക്രൈസ്‌തവ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

വിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ ഒരു ജനസമൂഹം അവഗണിക്കപ്പെടുന്നതും മതത്തിന്റെ പേരിൽ പ്രത്യേക നിയമങ്ങൾ ഒരേ സമുദായത്തിൽപ്പെട്ടവർക്കായി നിർമ്മിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്നും മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

രാജ്യവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ ഉണ്ടാക്കരുതെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ ഒരുപോലെ കാണണം. ദളിത് ക്രൈസ്‌തവരോടൊപ്പം ഹൃദയംകൊണ്ടു കേരളസഭ ചേർന്നുനിൽക്കുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments