Saturday, January 25, 2025
spot_imgspot_img
HomeNewsKerala News"ഇന്ത്യക്ക് സന്തോഷവും അഭിമാനവും"; മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ നരേന്ദ്ര മോദി

“ഇന്ത്യക്ക് സന്തോഷവും അഭിമാനവും”; മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മലയാളിയായ മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്. ‘എക്സി’ല്‍ ഇന്ന് പങ്കുവെച്ച കുറിപ്പിലാണ് നരേന്ദ്ര മോദി അഭിനന്ദന സന്ദേശം പങ്കുവെച്ചത്. “ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും” എന്ന വാക്കോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തിന് എത്തിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ്.mar george koovakad news

“ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും. ജോർജ്ജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ റോമൻ കത്തോലിക്കാ സഭയുടെ കർദ്ദിനാളായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ തീവ്ര അനുയായി എന്ന നിലയിൽ മാനവ സമൂഹത്തിന്റെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള വ്യക്തിയാണ് കർദ്ദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ”.- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കര്‍ദ്ദിനാള്‍ കൂവക്കാട് സ്ഥാനിക ചിഹ്നം സ്വീകരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments