മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ ക്രിസോസ്റ്റം ചെയറിന്‍റെ 2023-24ലെ രാജ്യാന്തര വിസിറ്റിംഗ് ഫെലോഷിപ്പിന് ലണ്ടന്‍ കിംഗ്സ് കോളജിലെ പ്രഫസറും സാഹിത്യ പണ്ഡിതയുമായ അനന്യ ജഹാനാര കബീര്‍ തിരഞ്ഞെടുക്കപ്പെട്ടു.
Mar Chrysostom Chair’s International Visiting Fellowship to Ananya Kabir
രാജ്യാന്തര തലത്തില്‍ വിഖ്യാതരായ പണ്ഡിതര്‍ക്ക് ഇന്ത്യയില്‍ പഠന സന്ദര്‍ശനത്തിനും ക്രിസോസ്റ്റം ചെയറിന്‍റെ ഏതെങ്കിലും വിഷയ മേഖലകളിലൊന്നില്‍ ഗവേഷണത്തിനും അവസമൊരുക്കുന്നതാണ് ഈ ഫെലോഷിപ്പ്.മലബാർ മേഖലയിലെ ക്രിസ്തുമതത്തില്‍ അഞ്ചു നൂറ്റാണ്ടുകാലം കൊണ്ട് സംഭവിച്ച കൂടിച്ചേരലുകളെയും പരിണാമങ്ങളെയും കുറിച്ചാണ് അനന്യ പഠനം നടത്തുക.
ഓക്സഫഡ് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടിയ അനന്യ നിലവില്‍ സംസ്കാരം, സംഘര്‍ഷങ്ങള്‍, ദക്ഷിണേഷ്യന്‍ സാഹിത്യ സാംസ്കാരിക സൃഷ്ടികള്‍ തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തിവരുന്നത്. ശ്രദ്ധേയമായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് അക്കാദമി സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ഹുംബോൾട്ട് റിസര്‍ച്ച് പ്രൈസ്, ഇന്‍ഫോസിസ് ഹ്യൂമാനിറ്റീസ് പ്രൈസ്, റോക്ക്ഫെല്ലര്‍ അക്കാദമിക് റസിഡന്‍സി തുടങ്ങി അനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
മാര്‍തോമ സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ 2022ല്‍ എം.ജി. സര്‍വകലാശാലയില്‍ ആരംഭിച്ച ക്രിസോസ്റ്റം ചെയര്‍ ഇന്ത്യയിലെ ക്രിസ്തുമതം, താരതമ്യ ദൈവശാസ്ത്രം, മതവും തത്വശാസ്ത്രവും, മതേതരത്വം, തുടങ്ങിയ വിഷയ മേഖലകളിലെ പഠനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
(പി.ആർ.ഒ/39/1358/2023)