Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsനവകേരള സദസിന്റെ ഒരുക്കങ്ങൾ ,മന്ത്രിസഭാ പുന:സംഘടന: ഇടതുമുന്നണി യോഗം ഇന്ന്

നവകേരള സദസിന്റെ ഒരുക്കങ്ങൾ ,മന്ത്രിസഭാ പുന:സംഘടന: ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചുള്ള ചർച്ചകളും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇടതുമുന്നണി ഇന്ന് യോഗം ചേരും. എ. കെ. ജി. സെന്ററിൽ വൈകിട്ട് മൂന്നിന് യോഗം.

മന്ത്രിസഭ പുനഃസംഘടന ഇപ്പോള്‍ വേണോ അതോ പിന്നീട് മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യങ്ങൾക്ക് ഇന്ന് തീരുമാനമാകും. മുന്നണി ധാരണ പ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണിരാജുവും ഒഴിയണം. പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരാകുമെന്നാണ് എല്‍.ഡി.എഫ് ധാരണ.

 എന്നാൽ ഗണേഷ് കുമാറിനു മന്ത്രി പദവി നല്കുന്നതിനോട് ഉള്ള എതിർപ്പ്‌കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നവകേരള സദസിന് മുന്‍പേ പുനസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ അത് പരിഗണിക്കും എന്നാണ് നേതൃത്വം കേരളാ കോണ്‍ഗ്രസ് ബിയെ അറിയിച്ചത്.നവംബര്‍ 18 മുതല്‍ 24 വരെ നടത്തുന്ന പര്യടനമായ നവകേരള സദസിന്റെ ഒരുക്കങ്ങളും യോഗം വിലിയിരുത്തും.എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിൽ പങ്കെടുക്കും. പരിപാടിയില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റികളുടെ പ്രധിനിധി എന്ന നില ഉറപ്പാക്കുന്ന ചര്‍ച്ചകളും നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments