Monday, December 9, 2024
spot_imgspot_imgspot_img
HomeNewsമാന്നാനം ബൈബിൾ കൺവൻഷന് തുടക്കം

മാന്നാനം ബൈബിൾ കൺവൻഷന് തുടക്കം

കോട്ടയം: ഈ വർഷത്തെ മാന്നാനം ബൈബിൾ കൺവൻഷന് തുടക്കമായി. കണ്ണിൽ കനിവും, കരളിൽ കനലും,കാലിൽ ചിറകും നാവിൽ സത്യവുമായി ഉദാരമനസ്സോടെ ശുശ്രൂഷ ചെയ്‌ത പുണ്യപിതാവാണു വിശുദ്ധ ചാവറയച്ചനെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.Mannanam Bible Convention begins

മാന്നാനം സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ ബൈബിൾ കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്‌ടർ ഫാ. മാത്യു വയലാമണ്ണിൽ വചനസന്ദേശം നൽകി. മാർ പോളി കണ്ണൂക്കാടൻ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. കുര്യൻ ചാലങ്ങാടി, ഫാ. റ്റിസൺ പാത്തിക്കൽ എന്നിവർ സഹകാർമികരായി.

ഇന്ന് വൈകിട്ട് 4 ന് ജപമാല, 4.30 ന് കുർബ്ബാന : ഫാ ആൻ്റണി ഇളം തോട്ടം.
5.45 ന് വചന ശുശ്രൂഷ : ഫാ. മാത്യു വയലാമണ്ണിൽ.കൺവൻഷൻ ഞായറാഴ്ച സമാപിക്കും

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments