Saturday, February 15, 2025
spot_imgspot_img
HomeNewsKerala News'കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ യിൽ അല്ല';തഹസിൽദാർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് റവന്യൂ വകുപ്പിന് കത്ത്...

‘കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ യിൽ അല്ല’;തഹസിൽദാർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് റവന്യൂ വകുപ്പിന് കത്ത് നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്.Manjusha sent a letter to the revenue department to be removed from the post of Tehsildar

കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്.കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസയിൽ അല്ല. കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്‌തികയിലേക്ക് ജോലി മാറ്റി നൽകണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.

അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കുക. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments