മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ ആരും പറയും മഞ്ജു വാര്യർ എന്ന് മലയാള സിനിമയ്ക്ക് പകരം വെക്കാൻ കഴിയാത്ത ഒരു മുതൽ കൂട്ടാണ് മഞ്ജു വാര്യർ എന്ന് നിഷ്‌പക്ഷം പറയാൻ കഴിയും. manju warrier new look
സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി.
പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. മഞ്ജു പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ലൈക്കും കമന്റുമായി എത്തുന്നത്.
‘മനസമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത് ‘ എന്ന തലക്കെട്ടോടെയാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാൽ മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്‌ത്തിയാണ് കമന്റുകള്‍ ഏറെയും. ദിവസം കഴിയുംതോറും മൊഞ്ച് കൂടി വരുന്നു എന്നുള്ള കമന്റുകളുമുണ്ട്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ പകർത്തിയത്.