Tuesday, July 8, 2025
spot_imgspot_img
HomeCinemaവിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം; മഞ്ജു വാരിയര്‍ ചിത്രം’ഫൂട്ടേജ്’ റിലീസ് മാറ്റിവച്ച് അണിയറ പ്രവര്‍ത്തകര്‍

വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം; മഞ്ജു വാരിയര്‍ ചിത്രം’ഫൂട്ടേജ്’ റിലീസ് മാറ്റിവച്ച് അണിയറ പ്രവര്‍ത്തകര്‍

മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഉടൻ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയത്.

ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്ന ​നടി ​ഗായത്രി അശോക് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

‘‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു’’, എന്നാണ് ഗായത്രി അശോക് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments