Wednesday, April 30, 2025
spot_imgspot_img
HomeCinemaഒരു വീട്ടിൽ രണ്ടുപേർ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലെ വിവാഹ മോചനം നേടുന്നത് : വൈറലായി...

ഒരു വീട്ടിൽ രണ്ടുപേർ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലെ വിവാഹ മോചനം നേടുന്നത് : വൈറലായി മഞ്ജു പത്രോസിന്റെ വാക്കുകൾ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധ നേടുന്നത്. വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിനേയും ഭര്‍ത്താവ് സുനിച്ചനേയും മകന്‍ ബെര്‍ണാച്ചന്‍ എന്ന ബെര്‍ണാര്‍ഡിനെയുമൊക്കെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. പിന്നീട് മറിമായത്തിലൂടെ മഞ്ജു അഭിനേത്രിയായി മാറുകയായിരുന്നു. അധികം വൈകാതെ സിനിമയിലുമെത്തി മഞ്ജു. manju pathrose about divorce 2

മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. മഞ്ജുവും സുഹൃത്തായ സിമിയും ചേർന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് യൂട്യൂബ് ചാനലായ ബ്ലാക്കിസ് വഴിയാണ്

മഞ്ജു പത്രോസ് ഒരു അഭിമുഖത്തിനിടയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

വിവാഹ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നില്ല എങ്കിൽ അത് വേര്പെടുത്താനുള്ള സംവിധാനം നമ്മുടെ ഭരണ ഘടനയിൽ പറയുണ്ട്. പിന്നെ അത് ഇത്ര മോശമായ ഒരു കാര്യം അല്ല.

രണ്ടു വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുകയും എന്നാൽ അവർ തമ്മിൽ പരസ്പരം ഒത്തു പോകുവാൻ കഴിയുന്നില്ല എന്ന് തോന്നലുകൾ ഉണ്ടായാൽ അവർക്ക് വേർപിരിയാം. അതിൽ യാതൊരു തെറ്റും ആളുകൾ കാണേണ്ട ആവശ്യമില്ല.

അതുപോലെതന്നെ വീണ്ടും ഒരു വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് വിവാഹം കഴിക്കുവാനുള്ള സ്വാതന്ത്ര്യവും ഭരണഘടന കൊടുക്കുന്നുണ്ട്. ഒരിക്കൽ വിവാഹമോചനം നടത്തി എന്ന് കരുതി വീണ്ടും വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്നും മഞ്ജു ചോദിക്കുന്നുണ്ട്.

കൂടാതെ മഞ്ജു പറയുന്നത് ഒരു വീട്ടിൽ പാമ്പും കീരിയും പോലെ ഒന്നിച്ചു കഴിയുന്നതിലും നല്ലതല്ലേ സുഹൃത്തുക്കളായി വേർപിരിഞ്ഞു കഴിയുന്നത് എന്ന്. ഇത്തരത്തിൽ നല്ല സുഹൃത്തുക്കൾ ആയി ജീവിക്കുന്നത് കുട്ടികൾക്കും നല്ലതായിരിക്കും.

കൂടാതെ മഞ്ജു ചോദിക്കുന്നത് മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ മറ്റുള്ളവർക്ക് എന്താണ് കാര്യം എന്നാണ്. പിന്നെ പല ആളുകളും പറയുന്നത് ഒരു ഫാമിലി ഷോയിലൂടെ നിങ്ങളെ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന്.

എന്നാൽ അത് തീർന്നു. മഞ്ജു പറയുന്നത് ഞങ്ങളുടെ ദാമ്പത്യജീവിതം എങ്ങനെ പോകുന്നു എന്നും അതുപോലെതന്നെ ഞങ്ങളുടെ വീട്ടിലോ ബെഡ്റൂമിലോ എന്തൊക്കെയാണ് നടക്കുന്നത് എന്നും പുറത്തുള്ള ആളുകൾക്ക് അറിയേണ്ട ആവശ്യമില്ല എന്നാണ്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments