മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി.
പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.
ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.manju about social media

സോഷ്യൽ മീഡിയ ആപ്പുകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്കാണ് രസകരമായി മഞ്ജു മറുപടി പറഞ്ഞിരിക്കുന്നത്.
ഞാൻ ഇൻസ്റ്റഗ്രാമിൽ ഒന്നും ചെക്ക് ചെയ്യാറില്ല, ഫീഡിൽ വരുന്നത് ഒക്കെ കാണും. എനിക്ക് അങ്ങനെ ഉള്ള അഡിക്ഷൻസ് ഒന്നുമില്ല. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന ആളുകൾ ഒന്നുമില്ല. ഞാൻ അങ്ങനെ അധികം ആരെയും വിളിക്കാറില്ല. എപ്പോഴും ഒരാളെ വിളിക്കുന്ന ശീലവുമില്ല.
അതുകൊണ്ടുതന്നെ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന അവസ്ഥ ആരും എനിക്ക് ഇതുവരെ തന്നിട്ടില്ല. വിളിക്കുമ്പോൾ എല്ലാവരും എടുക്കാറുണ്ട്. നൂറോളം പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അത് പക്ഷേ അറിയുന്ന ആളുകളൊന്നുമല്ല. ടെക്സ്റ്റ് ചെയ്യാതെ എന്നെ ഇങ്ങനെ വെറുതെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ എന്തെങ്കിലും തിരക്കിലൊക്കെയാണെങ്കിൽ ഞാൻ അതൊന്ന് ഹോൾഡിൽ ഇടും. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ടെക്സ്റ്റ് ചെയ്യുമല്ലോ എന്ന് വിചാരിച്ചിട്ടാണത്.
സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ആരെയും ഞാൻ ബ്ലോക്ക് ഒന്നും ചെയ്തിട്ടില്ല. എന്റെ കോൺടാക്ട് ആൾക്കാരെ ചോദിച്ചാൽ ഒന്ന് ഞാൻ ഒന്ന് എന്റെ അമ്മ ഒന്ന് എന്റെ ചേട്ടൻ. എന്റെ അമ്മ ഇപ്പോൾ വളരെ ഇപ്പോൾ വളരെ ഫേമസ് അല്ലേ, കഥകളി ഒക്കെ ചെയ്ത്” – മഞ്ജു വാര്യർ പറയുന്നു.

” എന്റെ ഫോണിന്റെ വാൾപേപ്പർ ബ്ലാക്ക് കളർ തീമാണ്, ഫോട്ടോകൾ ഒന്നുമല്ല. ഗ്യാലറിയിൽ ഉള്ള ഇഷ്ട വീഡിയോകളിൽ ഒന്ന് മമ്മൂക്ക എടുത്ത മമ്മൂക്കയുടെ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ആരോ ചോദിക്കുമ്പോൾ എന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ വീഡിയോ ആണ്. മമ്മൂക്ക നമ്മുടെ പേരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് വാട്സ്ആപ്പ് ആണ്. ഫോണിൽ നിന്ന് ഒരു ആപ്പ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ എയർ ബിഎൻപി ആയിരിക്കും ചെയ്യുക. ആഗ്രഹത്തിന്റെ പേരിൽ എടുത്തുവെച്ചതാണ് ആ ആപ്പ്.
പക്ഷേ ട്രാവലിംഗും എയർ ബിഎൻപി ഒന്നും നടക്കുന്നില്ല. ഗാലറിയിൽ ഉള്ള ഇഷ്ടപ്പെട്ട ഫോട്ടോ ചോദിച്ചാൽ എന്റെ എല്ലാ ഫോട്ടോകളും എനിക്കിഷ്ടമാണ്. എന്നെ ഏറ്റവും കൂടുതൽ ഫോണിൽ വിളിക്കുന്ന ഒരാൾ അമ്മയാണ്.