Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsമുതിർന്ന പൗരന്മാരുടെ സഹവാസത്തിനായി ആരംഭിച്ച സിനര്‍ജി ഹോംസ് മാണി സി കാപ്പന്‍ എം എല്‍ എ....

മുതിർന്ന പൗരന്മാരുടെ സഹവാസത്തിനായി ആരംഭിച്ച സിനര്‍ജി ഹോംസ് മാണി സി കാപ്പന്‍ എം എല്‍ എ. ഉത്ഘാടനം ചെയ്തു

പാലാ : മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയുടെ കരുത്തിൽ പരസ്പരാശ്രയത്വം എന്ന പ്രഖ്യാപനവുമായി സിനർജി ഹോംസിലെ 15 കുടുംബങ്ങൾ സഹവാസം ആരംഭിച്ചു. 15 കുടുംബങ്ങളിലെ 30 പേർ ഒത്തുചേർന്ന് ഒരു കുടുംബമായി ജീവിക്കുന്നതാണ് സിനർജി ഹോംസ്.

പാലായിൽ നിന്ന് 4 കിലോമീറ്റർ അകലെ അന്ത്യാളത്ത് ളാലം തോടിനോടു ചേർന്ന് സിനർജി സൊസൈറ്റിക്കായി ഒന്നര ഏക്കർ സ്ഥലം വാങ്ങി. നാലര സെന്റ് വീതം ഓരോ കുടുംബത്തിനും ആധാരമാക്കി. ബാക്കി സ്ഥലം പൊതുവഴി, പൊതു ആവശ്യങ്ങൾക്കുള്ള സൗകര്യം, കിണർ, ജലസംഭരണി, പാർക്കിങ് ഏരിയ, പാർക്ക് എന്നിവയ്ക്കായി സൊസൈറ്റിയുടെ പേരിൽ എഴുതി.

728 ചതുരശ്രയടി വീതമുള്ള ഒരേ മോഡലിൽ ഓടിട്ട വീടുകൾ. വീടുകൾക്കു ചുറ്റുമതിലുകളില്ല, പകരം ജൈവ വേലികൾ. കാവൽക്കാരോ കാവൽനായ്ക്കളോ ഇല്ല. വീടുകൾക്ക് അടുക്കളയില്ല, പകരം പൊതു അടുക്കള. ഇവിടെ ഒന്നിച്ചാണ് പാചകം. എല്ലാവർക്കും ഹിതവും മിതവുമായ ആഹാരം പാചകം ചെയ്യും.

വലിയ ഡൈനിങ് ഹാളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാം. ആവശ്യമുള്ള പച്ചക്കറികൾ ഇവിടെത്തന്നെ കൃഷി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരങ്ങളിൽ മാനസിക ഉല്ലാസത്തിനായി പാർക്കും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. തോട്ടിൽ കുളിക്കാനും സൗകര്യമുണ്ട്.

സിനർജി ഹോംസിന്റെ ഉത്ഘാടനം മാണി സി കാപ്പൻ നിർവഹിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച സിമർജി ഹോംസ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡൃയിൽ തന്നെ ഇത്തരമൊരു സംവിധാനം ആദൃമായാണ് നടപ്പാക്കുന്നത്.

നിരവധി പ്രത്യേകതകളുമായാണ് സിനര്‍ജി ഹോംസ് പ്രവര്‍ത്തനം ആരംഭിച്ചത്.  സിനര്‍ജി ഹോംസിന്റെ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സിനര്‍ജി ഹോംസ് പ്രസിഡന്റ് കേണല്‍ പി.സി ഫിലിപ്പ് സ്വാഗതം ആശംസിച്ചു.  സെക്രട്ടറി കേണല്‍ മാത്യു മുരിക്കന്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എം.ജി യൂണിവേഴ്‌സിറ്റി യു 3 എ ഡയറക്ടര്‍ ഡോ. ടോണി കെ തോമസ് ഭവനങ്ങളിലേക് ഭദ്രദീപം തെളിയിച്ചു നല്‍കി.കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിന്റന്‍ ജോസഫ്, അഖില അനില്‍കുമാര്‍, സീനിയര്‍ മെമ്പര്‍ രമേശ് ബാബു,സിനര്‍ജി ഹോംസ് ചീഫ് എക്‌സിക്യൂട്ടീവ് എബ്രഹാം കെ തോമസ് എന്നിവര്‍സംസാരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments