Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsമംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ നഗ്നമായ നിലയില്‍ മൃതദേഹം; കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ : ഗേറ്റ്...

മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ നഗ്നമായ നിലയില്‍ മൃതദേഹം; കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ : ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തിക്കയറി മരിച്ചതാകാം എന്ന് പോലീസ്

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.

ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്.

അതേസമയം മൃതദേ​ഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന ലഭിച്ചതായി പൊലീസ്. മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

സംഭവത്തെില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments