കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി വൃദ്ധൻ. കഴുത്തില്‍ ചുറ്റിയ പാമ്ബിന്റെ വായപൊത്തിപിടിച്ച് വരുന്ന ഇയാളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
അണലി പാമ്ബിന്റെ വായ പൊത്തിപ്പിടിച്ചാണ് ബീഹാര്‍ സ്വദേശിയായ പ്രകാശ് മണ്ഡല്‍ ആശുപത്രിയിലെത്തിയത്.
വേഗം തനിക്ക് ചികിത്സ വേണമെന്നും ഇതാണ് തന്നെ കടിച്ച പാമ്ബെന്നും പ്രകാശ് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ സഹായത്തിനുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇതേ പാമ്ബിനെ കൈയില്‍ മുറുക്കെ പിടിച്ച് ആശുപത്രി വരാന്തയില്‍ കിടക്കുകയായിരുന്നു.
വേദനകൊണ്ട് ഇയാള്‍ പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാമ്ബിനെ വിടാതെ തനിക്ക് ചികിത്സിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രകാശ് പാമ്ബിനെ വിട്ടുകളഞ്ഞത്. ഉഗ്രവിഷമുള്ള പാമ്ബിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന പ്രകാശിനെ കണ്ട് ചുറ്റുമുള്ളവര്‍ ഭയക്കുകയും ചെയ്തു.