തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച സംഭവത്തിൽ സുഹൃത്തായ യുവതി അറസ്റ്റില്‍.Man Stabbed at Manaveeyam Veedhi: Woman Arrested
പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനില്‍ (ലച്ചു-23)ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ മാനവീയം വീഥിക്കു സമീപത്തുവച്ച് വ്യാഴാഴ്ച്ച രാത്രി പത്തരയോടെ ആണ് വെമ്ബായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേല്‍പിച്ചത്.
സ്നേഹ കേസില്‍ അഞ്ചാം പ്രതിയാണ്. കുത്തേറ്റ ദിവസം സ്നേഹയാണ് ഷിജിത്തിനെ മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. പ്രതികളുടെ നിർദേശപ്രകാരമായിരുന്നു ഇത്. കുത്തേറ്റ ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിൻ മാർഗം സ്നേഹയും മുങ്ങി.
ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്ബായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികള്‍. അതേസമയം ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ.
അതേസമയം സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങള്‍ക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളില്‍ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോള്‍ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.
സ്നേഹ ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആല്‍ത്തറ-വെള്ളയമ്ബലം റോഡിലേക്കു കൊണ്ടുപോവുകയും അവിടെ കാറില്‍ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയില്‍ ഹാജരാക്കി.