ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ .ആപ്പൂര് സ്വദേശിയായ സുനിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.