കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.Man set the woman on fire and committed suicide at Kollam
കോട്ടയം പാല സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. കൊല്ലം അഴീക്കല്‍ സ്വദേശിനി ഷൈജാമോളുടെ വീട്ടിലെത്തിയ ഷിബു യുവതിയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി എട്ടുമണിയോടെ ആണ് സംഭവം. ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. ഇരുവരും ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് വിവരം. വിവിധ കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ. ഷൈജാമോള്‍ക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)