ആലപ്പുഴ: ചേർത്തലയിൽ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി രതീഷിനെ (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്.
2021ലാണ് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
2021ലാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യാ സഹോദരിയെ രതീഷ് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവിൽ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് പുലർച്ചെ രതിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)