Saturday, May 17, 2025
spot_imgspot_img
HomeCrime Newsയുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ സുഹൃത്ത് അറസ്റ്റില്‍

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് മണ്‍പുറത്ത് വീട്ടില്‍ മുഹമ്മദ് ഷബിന്‍ (28)നെയാണ് അറസ്റ്റ് ചെയ്തത്.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

യുവതിയുമായി മുഹമ്മദ് ഷബിന്‍ പരിചയെപ്പെടത് സാമൂഹികമാധ്യമം വഴിയാണ്. പീഡനത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവില്‍പ്പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ നടക്കാവ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി സൈബര്‍സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments