Saturday, December 7, 2024
spot_imgspot_imgspot_img
HomeCrime News19കാരിയെ സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ

19കാരിയെ സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ

ഭുവനേശ്വർ: 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ ഒഡീഷയിലെ കട്ടക്കിൽ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി.man rape girl friend with 5 friends odisha.

ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകനും കൂട്ടുകാരും നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് 19 കാരിയുടെ പരാതി. കട്ടക്കിലെ ബദാംബാഡി സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പിടിയിലായവരില്‍ ഒരാള്‍ പ്രായപൂർത്തിയാകാത്ത ആളാണ്.

ദസറ ആഘോഷത്തിനിടെ തന്റെ പിറന്നാള്‍ ആഘോഷിക്കാൻ കട്ടക്കിലെ കഫേയില്‍ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയെന്ന് അതിജീവിത പറഞ്ഞു. വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും പരാതിയുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച്‌ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അതേസമയം സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments