പാമ്പുമായി ബന്ധപ്പെട്ട് പല വീഡിയോകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതാണ്. man kisses snake
ഇപ്പോഴിതാ രാജവെമ്ബാലയുടെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
രജവെമ്പാലയുടെ തലയില്‍ ചുംബിക്കുക മാത്രമല്ല, യുവാവ് കുറച്ചുനേരം അതേപോലെ നില്‍ക്കുകയും ചെയ്യുന്നു.
രാജവെമ്പാല ശാന്തനായി നില്‍ക്കുന്നത് കണ്ട് സോഷ്യല്‍മീഡിയ അമ്പരപ്പ് പ്രകടിപ്പിച്ചു.
യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
രാജവെമ്പാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുമ്പോഴാണ് യുവാവിന്റെ വേറിട്ട പ്രവൃത്തി. ഇത് കുറച്ച് കടന്നുപോയെന്നും ഇത്രക്കു വേണോയെന്നും ചോദിച്ചു കൊണ്ടാണ് കമന്റുകളില്‍ പലതും.