ജക്കാർത്ത: കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്ന അയല്‍ക്കാരനെ കൊലപ്പെടുത്തി യുവാവ്. ജൂലായ് 29നു വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്.man kills neighbour who kept asking him why he was not married
രാത്രി എട്ട് മണിയോടെ ഇരിയാന്റോയുടെ വീട്ടിലെത്തിയ പ്രതി ഇയാളെ മരക്കഷ്‌ണം കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് ഇരിയാന്റോ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. എന്നാല്‍, പ്രതി ഇയാളുടെ പിന്നാലെ ഓടുകയും തലയില്‍ സിരേഗർ മരകഷ്‌ണം ഉപയോഗിച്ച് ശക്തമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തി പ്രതിയെ പിടിച്ചുമാറ്റിയ ശേഷം ഇരിയാന്റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിയാന്റോയുടെ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വിവാഹം നടക്കാത്തതിന്റെ പേരില്‍ 60കാരൻ പല തവണ പരിഹസിക്കുകയും വിവാഹം കഴിക്കാത്തതിന്റെ കാരണം നിരന്തരം തിരക്കുകയും ചെയ്‌തതായും സിരേഗർ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മരിയ മാർപാംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.