തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി പ്രീത ആണ് കൊല്ലപ്പെട്ടത്. പ്രീതയുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാർ(40) ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.man killed mother in law in attingal thiruvananthapuram.
പ്രീതയും ഭർത്താവ് ബാബുവും ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു. ഇവരുടെ മകളും മരുമകനും തമ്മിലുള്ള വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് ബാബു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.