തിരുവനന്തപുരം: ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും. man has been sentenced to life imprisonment for brutally abusing his girlfriend’s granddaughter
ഒൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അമ്മൂമ്മയുടെ കാമുകൻ പ്രതി വിക്രമന് (63) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷ വിധിച്ചത്.
അതേസമയം വിക്രമനെ കഴിഞ്ഞ ആഴ്ച ഈ കുട്ടിയുടെ അനുജത്തിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്കു രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വമാണ്.
2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു. ഏക ആശ്രയമായ അമ്മുമ്മയെയും ഭർത്താവ് ഉപേക്ഷിച്ചതായിരുന്നു. ഇതിനിടെ പ്രതിയുമായി അടുപ്പത്തിലാവുകയും ഇരുവരും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തു.
ഇതിനിടെ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിനത്തിന് ഇരയാക്കി തുടങ്ങിയത്. തുടർന്ന് ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു.
ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേൽക്കുകയും ചെയ്തു. മറ്റൊരു ദിവസം കുട്ടികളെ ഉപദ്രവിക്കുന്നത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിന്റെ സംക്ഷണയിലാണ്.