ലെസ്റ്റര്‍ : ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ പതിനൊന്നുകാരിക്ക് എട്ട് തവണ കുത്തി പരിക്കേൽപ്പിച്ച ഇയോന്‍ പിന്താരുവാണ് (32 വയസ്സ്) പിടിയിൽ. സ്ഥിരമായ വിലാസമില്ലാത്ത റൊമാനിയൻ പൗരനാണ് പ്രതി. പെൺകുട്ടിയുടെ നില ഗുരുതരമാണ്.
അവധിക്കാല യാത്രയ്ക്കായാണ് പെൺകുട്ടിയും അമ്മയും ലെസ്റ്ററിൽ എത്തിയത്. കൈയിൽ കരുതിയ കത്തിയുമായി ചാടി വീഴുകയായിരുന്നു പ്രതി . പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിയെ സെപ്റ്റംബറിൽ ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രതിയെ അറിയില്ലെന്ന് പോലീസ് പറഞ്ഞു.
34 കാരിയായ പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ, പെൺകുട്ടിയുടെ മുറിവിൽ നിന്നുള്ള രക്തം സ്വന്തം രക്തമായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തി. അക്രമത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പെൺകുട്ടിയെയും ചുറ്റുമുള്ളവരെയും കത്തികൊണ്ട് കുത്താൻ അക്രമി ശ്രമിച്ചിരുന്നു എന്ന് സംഭവം നടന്ന സ്വകാര്യ കേന്ദ്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടലിനെ പോലീസ് അഭിനന്ദിച്ചു.
സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചിപ്പിക്കുന്ന വിഷയങ്ങളൊന്നും കണ്ടെത്താന്‍ നിലവില്‍ സാധിച്ചിട്ടില്ലന്ന് പൊലീസ് അറിയിച്ചു.