Wednesday, April 30, 2025
spot_imgspot_img
HomeCrime News8 വയസുകാരിയെ വായിൽ തുണി തിരുകി, കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചു; 58 കാരന് 41 വർഷം...

8 വയസുകാരിയെ വായിൽ തുണി തിരുകി, കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചു; 58 കാരന് 41 വർഷം കഠിന തടവ്

തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ ലൈം ഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 41 വര്‍ഷം കടിന തടവ് ശിക്ഷ വിധിച്ച്‌ കോടതി.man gets 41 year jail for sexually abusing 8 year old girl

ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ച വിളപ്പിൽ തുരുത്തുംമൂല സ്വദേശി 58 കാരനായ ശ്രീനിവാസനാണ് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബന്ധുവായ പ്രതിയുടെ വീട്ടിൽ പെൺകുട്ടിയേയും സഹോദരനേയും ഏൽപ്പിച്ച ശേഷം വീട്ടുകാർ പുറത്തു പോയ സമയത്താണ് അതിക്രൂരമായ പീഡനം നടന്നത്. സഹോദരനെ പുറത്താക്കിയ ശേഷം പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

എന്നാൽ പെൺകുട്ടിയുടെ സഹോദരൻ സംഭവം കണ്ടിരുന്നു. സഹോദരൻ വിവരമരിയിച്ചതിനെ തുടർന്ന് വീട്ടുകാർ വിളപ്പിൽശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശിശുദിനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡി.ആർ പ്രമോദ് ഹാജരായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments