Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsമുളകു പൊടി വിതറി, കാറിനകത്ത് യുവാവിനെ കെട്ടിയിട്ടു; എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി...

മുളകു പൊടി വിതറി, കാറിനകത്ത് യുവാവിനെ കെട്ടിയിട്ടു; എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി പരാതി

കോഴിക്കോട് : എലത്തൂരിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ടത്. യുവാവിൻ്റെ ദേഹത്തും കാറിനകത്തും മുഖത്തുമടക്കം സംഘം മുളക് പൊടി വിതറി.

കൂടാതെ യുവാവിന്റെ കൈയ്യിലുള്ള 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായും യുവാവ് പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നും യുവാവ് പറഞ്ഞു . പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments