Saturday, February 15, 2025
spot_imgspot_img
HomeCrime Newsവിവാഹം കഴിഞ്ഞ് മൂന്നു ദിവസം, വധുവിന്റെ 52 പവൻ സ്വർണം പണയംവച്ചു മുങ്ങി; 14 ലക്ഷം...

വിവാഹം കഴിഞ്ഞ് മൂന്നു ദിവസം, വധുവിന്റെ 52 പവൻ സ്വർണം പണയംവച്ചു മുങ്ങി; 14 ലക്ഷം രൂപയ്ക്ക് പണയം വച്ച് പല സ്ഥലങ്ങളിലും ബാംഗ്‌ളൂരിലുമായി ആഡംബര ജീവിതം; കറങ്ങി നടന്നത് ഓഡി കാറില്‍ : യുവാവ് പിടിയിൽ

തിരുവനന്തപുരം : വർക്കലയിൽ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി വർക്കല പൊലീസ്.

നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്. വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം 2021 ആഗസ്റ്റിലായിരുന്നു. വിവാഹശേഷം മൂന്നാംനാൾ തന്‍റെ കൈവശമുണ്ടായിരുന്ന 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കി മുങ്ങിയെന്നാണ് ഭാര്യയുടെ പരാതി .

കൂടാതെ യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നൽകണമെന്ന് അനന്തുവിനെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് അനന്തു പണവുമായി മുങ്ങിയത്.

അതേസമയം കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. വര്‍ക്കല എ.എസ്.പി. ദീപക് ധന്‍കറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റിലായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments