കണ്ണൂർ :കണ്ണൂര്‍ ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന്‍ മരിച്ചു. തളിപ്പറമ്പ് ബക്കളം സ്വദേശി കുന്നില്‍ രാജന്‍ (77) ആണ് മരിച്ചത്.
ദേശീയ പാതയുടെ സര്‍വീസ് റോഡരികിലുടെ നടന്ന് പോകുമ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതില്‍ ഇടിച്ചാണ് അപകടം. തുടർന്ന് പിന്നാലെ എത്തിയ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിജോ നിർത്താതെ പോയ ബസ്സിനെ 2 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്.