തൃശൂർ: തൃശ്ശൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ നിഖിൽ മരണപ്പെട്ടു.ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നിഖിലിനെ രക്ഷിക്കാനായില്ല .