Saturday, January 25, 2025
spot_imgspot_img
HomeCrime Newsസ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു , ഗർഭിണിയായപ്പോൾ വിദേശത്തേയ്‌ക്ക് മുങ്ങി : പ്രതി പിടിയിൽ

സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു , ഗർഭിണിയായപ്പോൾ വിദേശത്തേയ്‌ക്ക് മുങ്ങി : പ്രതി പിടിയിൽ

കോഴിക്കോട് : സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെ (26) ആണ് അറസ്റ്റ് ചെയ്തത്.Man arrested at Kannur airport

2022 മുതൽ വിവാഹം കഴിക്കാമെന്നു പറഞ്ഞു സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വച്ചും പലതവണ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വിദ്യാർഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു.

തുടർന്നു പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments