Saturday, May 17, 2025
spot_imgspot_img
HomeCinema‘ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത...

‘ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’; നടി മംമ്ത മോഹന്‍ദാസ് മരണത്തിന് കീഴടങ്ങുന്നുവെന്ന് വ്യാജ വാര്‍ത്ത ; പ്രതിഷേധവുമായി നടി രംഗത്ത്

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി.

ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മംമ്ത. ഒരു ഫേസ്ബുക്ക് പേജിന് എതിരെയാണ് മംമ്ത രംഗത്ത് എത്തിയിരിക്കുന്നത്.

‘ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നടി കമന്റുമായി എത്തുക ആയിരുന്നു.

‘ശരി നിങ്ങള്‍ ആരാണ് നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, എന്നാണ് മംമ്ത കമന്റ് ചെയ്തത്. പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments