പ്രമേഹത്തെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി ഗൗരവത്തോടെ ഇന്ന് മിക്കവരും സമീപിക്കുന്നുണ്ട്. പ്രമേഹം അനുബന്ധമായി സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയോ അസുങ്ങളെയോ കുറിച്ചുള്ള അവബോധത്തെ തുടര്‍ന്നാണ് അധികപേരും പ്രമേഹത്തെ ഗൗരവമായി എടുത്തുതുടങ്ങുന്നത്.
പ്രമേഹം വന്നാല്‍ നമുക്കറിയാം, അത് ചികിത്സയിലൂടെ മാറ്റിയെടുക്കല്‍ സാധ്യമല്ല, മറിച്ച് ജീവിതരീതികളിലൂടെ നിയന്ത്രിക്കുന്നത് തന്നെയാണ് അധികവും ചെയ്യാവുന്ന പരിഹാര മാര്‍ഗം. ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഡയറ്റ് ആണ്. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ പാടില്ലാത്തതും കഴിക്കാവുന്നതുമായ ഭക്ഷണ-പാനീയങ്ങളുണ്ട്.
എന്നാൽ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. അതിനാൽ പ്രമേഹമുള്ളവർ ദിവസവും മല്ലി വെള്ളം കുടിക്കുന്നത് പതിവാക്കുക.
മല്ലിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മല്ലി വെള്ളം പതിവായി കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുകയോ കുറയുകയോ ചെയ്യുന്നത് തടയാൻ സഹായിക്കും.
മല്ലിയിൽ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ആന്റി-ഹൈപ്പർ ഗ്ലൈസെമിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന് അറിയപ്പെടുന്നു. ഇത് ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ ടോക്‌സിനുകൾ നീക്കാൻ ഉപകാരപ്രദമാണ്.
ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ പുരാതന കാലം മുതൽ മല്ലിയിലയുടെ വെള്ളം ഉപയോഗിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ശമിപ്പിക്കാനും, വയറുവേദന കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ പോഷകങ്ങളുടെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
മല്ലിയിലയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാർന്ന തിളക്കം കൈവരിക്കാനും മിനുസമാർന്നതും തെളിഞ്ഞതുമായ ചർമ്മം നൽകാനും സഹായിക്കും.