Wednesday, April 30, 2025
spot_imgspot_img
HomeNewsയുകെയിൽ മലയാളി യുവതി മരിച്ചു; എലിസബത്ത് മാണി മരണത്തിന് കീഴടങ്ങിയത് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായതിന് പിന്നാലെ

യുകെയിൽ മലയാളി യുവതി മരിച്ചു; എലിസബത്ത് മാണി മരണത്തിന് കീഴടങ്ങിയത് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായതിന് പിന്നാലെ

ലണ്ടൻ: മലയാളി യുവതി ബ്രിട്ടനില്‍ ചികിത്സയിലിരിക്കെ മരിച്ചു. ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് അന്തരിച്ചത്. malayali women died in uk

വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സ തുടരവേയാണ് കാൻസർ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രബിഷ പ്രണയത്തിലായത് മൂന്നു വിവാഹം കഴിച്ച മുഹമ്മദ് സദ്ദാം ഹുസൈനുമായി; കാമുകനുമൊത്തിരുന്ന് മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായി; ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച്‌ തലയ്ക്ക് മര്‍ദിച്ച്‌ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റില്‍

രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിയുകയായിയുന്നു എലിസബത്ത്.

ആറുമാസം മുമ്ബാണ് എലിസബത്ത് ബ്രിട്ടനില്‍ എത്തിയത്. രണ്ടു വര്‍ഷമായി ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുന്ന റോഫി ഗണരാജിന്റെ ഭാര്യയാണ് എലിസബത്ത് മാണി.

ഭര്‍ത്താവ് റോഫി ഗണരാജിന്റെ ആശ്രിത വീസയിലാണ് യുവതി ബ്രിട്ടനില്‍ എത്തുന്നത്. ഇവരുടെ കുടുംബം ഏറെക്കാലമായി ചെന്നൈയിലാണ് താമസം. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments