സ്‌കോര്‍ട്ട്‌ലാന്‍ഡ്: സ്‌കോര്‍ട്ട്‌ലാന്‍ഡ് മലയാളി വാണി തോമസിന് സ്‌കോര്‍ട്ടിഷ് ഗവണ്‍മെന്റിന്റെ കെയര്‍ഹോം നഴ്സ് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡിന് അര്‍ഹയായി. ബെനോര്‍ നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞ നാലുവര്‍ഷമായി ജോലി ചെയ്തുവരുന്ന വാണി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിച്ചത്. Malayali Nurse Vani Thomas Receives Scottish Government’s Care Home Nurse of the Year 2023 Award
ആയിരത്തിലധികം നോമിനേഷനുകളില്‍ നിന്നുമാണ് വാണി വിജയി ആയതെന്നതും അവാര്‍ഡിന്റെ മാധുര്യം കൂട്ടുന്നു. ആലപ്പുഴ എടത്വാ സ്വദേശിനിയാണ്.
അവാര്‍ഡ് നെറ്റിന്റെ രണ്ടു ദിവസം മുന്‍പ് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറാക്കുമ്പോള്‍ നഴ്സിംഗ് ഹോം അധികൃതര്‍ ഫോണ്‍ വിളിച്ചു അറിയിച്ചപ്പോള്‍ മാത്രമാണ് താന്‍ നോമിനേറ്റ് ചെയ്ത വിവരവും, ഫൈനലിസ്റ്റില്‍ എത്തിയ കാര്യവും വാണി അറിയുന്നത്. ഗ്ലാസ്‌ഗോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായി എത്തിയ മറ്റു രണ്ടു തദ്ദേശീയരെയും പിന്തള്ളിയായിരുന്നു വാണിയുടെ നേട്ടം.

പ്രതിബന്ധങ്ങളെ തരണം ചെയ്തുള്ള വാണിയുടെ കുതിപ്പ് ആരെയും അമ്പരപ്പിക്കുന്നതാണ്. നഴ്‌സിംഗ് ഹോമില്‍ ഡിസ്ട്രിക്റ്റ് നഴ്സിന്റെ ജോലികള്‍ വരെ ഏറ്റെടുത്തു ചെയ്ത വാണി, സ്റ്റാഫ് ഷോര്‍ട്ടജ് ഉള്ള മേഖലകളിലെല്ലാം കടന്നുചെന്നു നടത്തിയ പ്രവര്‍ത്തനങ്ങളും കോവിഡ് സമയത്തുമെല്ലാം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമെല്ലാം അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായി.
2006 കര്‍ണാടകയിലെ തുങ്കൂരില്‍ സിന്ധ ഗംഗാ നഴ്‌സിംഗ് സ്‌കൂളില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ബോംബെയില്‍ ലീലാവതി ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തായിരുന്നു തുടക്കം. അതിനു ശേഷം സൗത്ത് അമേരിക്കയിലെ ഗയാനയില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തു. 2008 മുതല്‍ 2019 വരെ ഗയാനയില്‍ ജോലി ചെയ്തു വരവേ 2010 ല്‍ ബെസ്റ്റ് നേഴ്‌സ് അവാര്‍ഡും വാണിയെ തേടിയെത്തി.
ഗയാനയിലെ വുഡ്ലാന്‍ഡ്സ് ഹോസ്പിറ്റലിലും,പിന്നീട് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗയാനയിലും ജോലി ചെയ്തു വരവെയാണ് 2019 ല്‍ യുകെയില്‍ എത്തിയത്. സ്‌കോര്‍ട്ട്‌ലാണ്ടിലെ ബെനോര്‍ നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞ നാലുവര്‍ഷമായി ജോലിചെയ്തു വരവേയാണ് സ്‌കോര്‍ട്ടിഷ് ഗവണ്‍മെന്റിന്റെ കെയര്‍ ഹോമിലെ ബെസ്റ്റ് നഴ്‌സസ് അവാര്‍ഡിന് അര്‍ഹയായത്.

നാട്ടില്‍ എടത്വാ സ്വദേശിനിയാണ് വാണി. ഭര്‍ത്താവ് ജോര്‍ജ് തോമസ്. മെല്‍വിന്‍, മെറീസാ, മിലന്‍ എന്നിവര്‍ മക്കളാണ്.
ഗ്ലാസ്‌ഗോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് സ്‌കോര്‍ട്ടിഷ് ഗവണ്‍മെന്റിന്റെ ബേസ്ഡ് നഴ്സ് അവാര്‍ഡ് വാണി ഏറ്റുവാങ്ങിയത്. സഹോദരി വര്‍ഷയും ഭര്‍ത്താവ് റോസ്ബിനും കുടുംബ സമേതം മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഇരുവരും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്‌സുമാരാണ്.