ഡബ്ലിൻ: മലയാളി നഴ്സ് അയർലൻഡില്‍ അന്തരിച്ചു. കൗണ്ടി ടിപ്പററിയിലെ നീന സെൻറ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായ സീമ മാത്യു (45) ആണ് അന്തരിച്ചത്.
ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നീനയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസാണ് ഭര്‍ത്താവ്. മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ്. മകളുടെ അസുഖ വിവരമറിഞ്ഞു ഇരുവരും അയർലൻഡിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
സീമയും കുടുംബവും വര്‍ഷങ്ങളായി അയര്‍ലൻഡിലാണ് താമസിക്കുന്നത്. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും കുടുംബം സജീവമായിരുന്നു. 18 ന് രാവിലെ 11 മുതല്‍ 1.30 വരെ നീനാ കേള്ളേഴ്‌സ് ഫ്യൂണറൽ ഹോമിൽ (E45X094) സീമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 ന് നീനാ സെന്‍റ് മേരീസ് റോസറി ചര്‍ച്ചില്‍ (E45YH29) വച്ച് സിറോ മലബാര്‍ ക്രമത്തിലുള്ള ശുശ്രൂഷകളും സംസ്‌കാരവും നടത്തപ്പെടും. സീമയുടെ നിര്യാണത്തിൽ അയർലൻഡിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം അറിയിച്ചു.