Friday, April 25, 2025
spot_imgspot_img
HomeNewsപരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി സൈനികൻ ശ്രീനഗറില്‍ അന്തരിച്ചു

പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി സൈനികൻ ശ്രീനഗറില്‍ അന്തരിച്ചു

തിരുവനന്തപുരം : സൈനീക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശി ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവം നടന്നത്.malayali jawan died in srinagar

ശ്രീനഗറിലെ സൈനിക യൂണിറ്റില്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ദ്രജിത്തിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച്‌ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം സൈന്യത്തിന്റെ അകമ്ബടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയില്‍ കൊണ്ടുവരും. പിതാവ്: ശിവകുമാര്‍. മാതാവ്: ശ്രീജയ. ഭാര്യ: അജന്ത. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments