Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ : കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് പ്രാഥമിക...

ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ : കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: മലയാളിയായ നഴ്സിങ് വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്.

ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയിൽ ആണ് പെണ്‍കുട്ടിയെ ഇന്നലെ രാത്രി കണ്ടെത്തിയത്.

ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനി ആയിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments