ലിങ്കൺഷെയർ : യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.
പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു കുഞ്ഞ്. ലിങ്കണ്‍ഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാള്‍ഡിങിലാണ് കുടുംബം താമസിക്കുന്നത്.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ കുഞ്ഞിനെ ആദ്യം പീറ്റർബറോ എൻഎച്ച്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്‌എസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാലു മണിയോടെ അഥീന മരിച്ചത്.
ജിനോ ജോർജ്ജും ഭാര്യയും രണ്ട് വർഷം മുൻപാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് അഥീനയുടെ ജനനം. ദമ്ബതികള്‍ ഇക്കഴിഞ്ഞ ഓണത്തിന് കുഞ്ഞുമായി നാട്ടിലെത്തിയിരുന്നു. പൊതുദർശനവും സംസ്കാരവും പിന്നീട്. ഇതിനായുള്ള ക്രമീകരണങ്ങള്‍ക്ക് സ്പാള്‍ഡിങ് മലയാളി അസോസിയേഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങള്‍ റദാക്കി.