ന്യൂസിലാന്റ്: പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്.
നാട്ടില്‍ എറണാകുളം സ്വദേശിനിയായ ഫെബിയെ വിവാഹം കഴിച്ചത് റാന്നിയിലാണ്.
തുടര്‍ന്നാണ് ന്യൂസിലാന്റിലേക്ക് എത്തിയത്. റോണി – ഫെബി ദമ്ബതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ മലയാളി സമൂഹത്തിലടക്കം വളരെയധികം സജീവമായിരുന്നു ഫെബി മേരി ഫിലിപ്പും ഭര്‍ത്താവ് റോണി മോഹനും. മൃതദേഹം ന്യൂസിലാന്റില്‍ സംസ്‌കരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബിയുടെ മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇപ്പോള്‍ പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ വീട്ടിലെത്തിയിട്ടുണ്ട്.