പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്.malayalam actresses gulf extorted lakhs malayalees accused arrested
അതേസമയം ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം തന്നെ പ്രവാസികള്‍.
ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ സജീവമായിരുന്നു ശ്യാം മോഹൻ. ഈ പരിചയം വെച്ചാണ് ഇയാള്‍ പ്രവാസികളുടെ ലൈംഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.
സിനിമാ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് ഇയാള്‍ പരസ്യങ്ങള്‍ പോസ്റ്റുചെയ്തത്. ഒപ്പം നടിമാരുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഇയാള്‍ ആവശ്യപ്പെട്ട പണം നല്‍കാനും ചില പ്രവാസികള്‍ തയ്യാറായി.
സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.