എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് നടക്കുന്നത് വലിയ ചർച്ചകളാണ്. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.malavika sreenath about casting couch
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകൾ വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോഴിതാ മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചിൽ ആണ് വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് മാളവിക ശ്രീനാഥ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
വാക്കുകൾ
കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന് ഇരയാണെന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ ഇൻഡസ്ട്രിയിൽ ഒരു സ്പേസുള്ളത് കൊണ്ട് ധൈര്യമായി പറയാം.
എന്നെ മൂന്ന് കൊല്ലം മുമ്പ് വിളിച്ച് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ് മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ചാൻസാണെന്ന് പറഞ്ഞു. ആരായാലും വീണ് പോകും. ഞാൻ ഓഡിഷന് വരാമെന്ന് വരെ പറഞ്ഞു. ഇതോടെ അവർ ഇന്നോവ കാറൊക്കെ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂർ ഭാഗത്തായിരുന്നു ഓഡിഷൻ. ഒരു ചില്ലിട്ട റൂമായിരുന്നു. ഞാനതിനുള്ളിൽ ഓഡിഷൻ ചെയ്യുന്നു.
അര മണിക്കൂറോളം ഇയാളെന്ന ഓഡിഷൻ ചെയ്യിക്കുന്നുണ്ട്. പുറത്ത് അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. കുറേ ഷൂട്ട് ചെയ്തപ്പോൾ മാളവിക, മുടി കുറച്ച് പാറിയിട്ടുണ്ട്. ഡ്രസിംഗ് റൂമിൽ പോയി ശരിയാക്കി വരൂയെന്ന് അയാൾ പറഞ്ഞു. ഡ്രസിംഗ് റൂമിൽ പോയി ഞാൻ ഹെയർ ശെരിയാക്കുന്നതിനിടെ ഇയാൾ പെട്ടെന്ന് എന്നെ വന്ന് പിറകിലൂടെ പിടിച്ചു.
നല്ല പൊക്കവും തടിയുമുള്ള ആളാണ്. ചില സമയത്ത് നമ്മൾക്ക് പ്രതികരിക്കാൻ പറ്റില്ല. വിറങ്ങലിച്ച് പോകും. ഒരു കെെ കൊണ്ട് അയാളെ ഞാൻ തട്ടി മാറ്റാൻ നോക്കുന്നുണ്ട്. എന്നാൽ പറ്റുന്നില്ല.
ഇപ്പോൾ ഒന്ന് മനസ് വെച്ച് കഴിഞ്ഞാൽ മാളവികയെ ഇനി ആളുകൾ കാണുക മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും. അമ്മയും അനിയത്തിയും പുറത്ത് നിന്നോട്ടെ പത്ത് മിനുട്ട് മാളവിക ഒന്നിവിടെ നിന്നാൽ മതി എന്ന് അയാൾ എന്നോട് പറഞ്ഞു. ഞാൻ കരയാനും വിറയ്ക്കാനും തുടങ്ങി.
ആളുടെ കൈവശം ക്യാമറയുണ്ടായിരുന്നു. അത് തട്ടി താഴെയിടാൻ ഞാൻ നോക്കി. അയാൾ ക്യാമറ പിടിക്കാൻ നോക്കിയ ഗ്യാപ്പിൽ ഞാൻ ഒന്നും നോക്കാതെ ഗ്ലാസ് വിൻഡോ തുറന്ന് പുറത്തോട്ട് ഓടി. അമ്മയ്ക്കും അനിയത്തിക്കും എന്താണെന്ന് മനസിലായില്ല.
താൻ പുറത്തേക്ക് ഓടി ഒരു ബസിൽ കയറി. അമ്മയും അനിയത്തിയും ഈ ബസിൽ കയറി. താൻ അന്ന് പൊട്ടിക്കരയുകയായിരുന്നെന്നും മാളവിക ശ്രീനാഥ് പറയുന്നു . ഇത് പോലെ രണ്ടും മൂന്നും അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും മാളവിക വ്യക്തമാക്കി. അതേസമയം മഞ്ജു വാര്യരുടെ സിനിമയിലെ ആളുകളല്ല തന്നെ വിളിച്ചതെന്നുറപ്പാണെന്നും മാളവിക പറഞ്ഞു.