കോട്ടയം : 1934 ൽ മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ പാസാക്കിയ മലങ്കര സഭാഭരണഘടനയുടെ നവതിയാഘോഷം 2024 ഡിസംബർ 26 വ്യാഴാഴ്‌ച നടക്കുമെന്ന് ബസോലിയോസ് മാർത്തോമ്മാ മാതൃസ് ത്രിതീയൻ കതോലിക്കാ ബാവ അറിയിച്ചു.Malankara Church Constitution Navati Celebration on December 26th in Kottayam
അന്നേ ദിവസം രാവിലെ 7 മണിക്ക് പഴയ സെമിനാരിയിൽ നടക്കുന്ന കുർബാനയ്ക്ക് പരിശുദ്ധ എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും തുടർന്ന് രാവിലെ 10.30 മുതൽ കോട്ടയം മാർ എലിയാ കത്തീഡ്രലിൽ മലങ്കര സഭാഭരണഘടന അന്തഃസത്തയും ഊന്നലുകളും, സഭാ ഭരണഘടനയും സുപ്രീം കോടതി വിധികളും എന്നീ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ അഡ്വ പോൾ കുറിയാക്കോസ്, അഡ്വ. മുഹമ്മദ് ഷാ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നവർ മോഡറേറ്റർമാർ ആയിരിക്കും.
1.45-ന് കോട്ടയം മാർ ഏലിയാകത്തിഡ്രലിലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം പരിശുദ്ധ കാതോലിക്കാ ബാവായേയും മെത്രാപ്പോലീത്തൻമാരേയും സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ മാർ ഏലിയാ കത്തീഡ്രലിനോട് ചേർന്നുള്ള എം.ഡി. സെമിനാരി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ നഗറിലേക്ക് ആനയിക്കും.
തുടർന്ന് 2 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ നവതിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. വർഗീസ് വർഗീസ്, പ്രൊഫാ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ പ്രസംഗിക്കും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വൈദീക സെമിനാരിയും ശ്രുതി സ്‌കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസികും സംയുക്തമായി അവതരിപ്പിക്കുന്ന ഗാനശുശ്രൂഷയും സഭാ ഭരണഘടനയുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുടെ എക്‌സിബിഷനും സമ്മേളന സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര സഭാ അൽമായ ട്രസ്റ്റിയായിരുന്ന യശ്ശ ശരീരനായ മുത്തൂറ്റ് എം.ജി. ജോർജിൻ്റെ ഉടമസ്ഥതയിൽ കൊടുങ്ങല്ലൂരിൽ ഉള്ള സ്ഥലം മാർത്തോമൻ സ്‌മൃതി ഹെറിറ്റേജ് സമുച്ചയം നിർമ്മിക്കുവാനായി അദ്ദേഹത്തിന്റെ അനന്തരാവകാശികൾ പ്രസ്‌തുത സമ്മേളനത്തിൽ വെച്ച് സഭയക്ക് കൈമാറും 1934 ഡിസംബർ 26ന് മലങ്കര അസോസിയേഷൻ ചേർന്ന അതേ സ്ഥലത്തു തന്നെയാണ് ഒൻപത് പതിറ്റാണ്ടുകൾക്കു ശേഷം നവതിയാഘോഷം നടക്കുന്നത് എന്ന പ്രത്യേകതയും സമ്മേളത്തിനുണ്ട്.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായൊടൊപ്പം വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.