Saturday, January 25, 2025
spot_imgspot_img
HomeCinemaഭക്ഷണം കഴിക്കുന്നത് ബൗളില്‍, അത്താഴം ഏഴുമണിക്ക്; പതിവായി യോഗയും : ; ഈ സൗന്ദര്യത്തിന്റെ രഹസ്യം...

ഭക്ഷണം കഴിക്കുന്നത് ബൗളില്‍, അത്താഴം ഏഴുമണിക്ക്; പതിവായി യോഗയും : ; ഈ സൗന്ദര്യത്തിന്റെ രഹസ്യം ദോശയും ഇഡ്ഡലിയുമോ ; സൗന്ദര്യ രഹസ്യം പങ്കുവെച്ച് മലൈക

നടി മലൈക അറോറ 51-ാം വയസ്സിലും ബോളിവുഡ്ഡിലെ സൂപ്പര്‍ ഹോട്ട് ശരീരത്തിനുടമയാണ്. കൃത്യമായ ആഹാരനിന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് താരം തന്റെ ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. പലപ്പോഴായി യോഗചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ആരാധകര്‍ക്കു വേണ്ടി താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ശരീര സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ രഹസ്യങ്ങൾ പങ്കിടുകയാണ് താരം.malaika arora on eating from bowl

ഞാൻ എല്ലാ ദിവസവും വ്യായാമവും യോ​ഗയും ചെയ്യാറുണ്ട്. മുട്ട, ദോശ, ഇഡ്ഡലി എന്നിവയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. ആരോ​ഗ്യത്തിന് ​ഗുണകരമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ. ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. പ്ലേറ്റിൽ ഭക്ഷണം കഴിക്കാറില്ല. ഭക്ഷണം ബൗളിൽ എടുത്താണ് കഴിക്കുന്നത്. കാരണം എത്ര അളവിലാണ് ആഹാരം കഴിക്കേണ്ടതെന്ന് എനിക്ക് ധാരണയുണ്ട്. ബൗളിൽ എടുക്കുന്ന അളവ് എനിക്ക് കൃത്യമായി അറിയാം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാൻ പ്ലേറ്റിനേക്കാൾ നല്ലത് ബൗളാണ്.

കൂടാതെ എല്ലാ ദിവസവും ഇഞ്ചി, മ‌ഞ്ഞൾ, ജീരകം എന്നിവയിട്ട ചൂടുവെള്ളം കുടിക്കും. നാരാങ്ങാവെള്ളവും രാവിലെ കുടിക്കാറുണ്ട്. ഇതിന് ശേഷം യോഗ ചെയ്യും. ഉച്ചഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തും. വൈകുന്നേരം ഏഴ് മണിക്ക് രാത്രിയിലെ ഭക്ഷണം കഴിക്കും. പിന്നീട് അടുത്ത ദിവസം രാവിലെ വരെ ഒന്നും കഴിക്കാറില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments