ബാലതാരമായി എത്തി പിന്നീട് നായികനിരയിലെത്തിയതാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. mahalekshmi birthday
അതേസമയം കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും, ഇപ്പോള്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ലെന്നും കാവ്യ പറഞ്ഞിരുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍മീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോള്‍ സജീവമായി പോസ്റ്റുകള്‍ ചെയ്യുന്നുമുണ്ട്.
തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ചിലതെല്ലാം കാവ്യ അവിടെ പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കണ്മണി മഹാലക്ഷ്മിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ കാവ്യയും ചേച്ചി മീനാക്ഷിയും പങ്കിട്ട ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ‘മൈ ബർത്ത്ഡേ ഗേൾ’ എന്ന ക്യാപ്ഷനോടെയാണ് കാവ്യ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിൽ താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.
മഹാലക്ഷ്മിക്കൊപ്പം കൈപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു സഹോദരിയായ മീനാക്ഷിയുടെ പിറന്നാൾ ആശംസ.