കളമശ്ശേരി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകാൻ തീരുമാനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ പ്രതാപ് സോമനാഥനാണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഹൈകോർട്ട് നിർദേശ പ്രകാരം മക്കളുടെ വാദം കേട്ടതിനു ശേഷമാണ് പ്രിൻസിപ്പാൾ തീരുമാനം അറിയിച്ചത്.കൂടാതെ മൃതദേഹം എംബാം ചെയ്യാനും മറ്റു നിയമ നടപടികളിലേക്ക് കടക്കാനും ഉള്ള തീരുമാനം ആയിട്ടുണ്ട്.
മരണ ശേഷം മൃതദേഹം പഠനത്തിന് കൊടുക്കുവാൻ പറഞ്ഞതിന് സാക്ഷികൾ ഉണ്ടെന്നും അവരുടെ വാദം സത്യമാണെന്നു ബോധ്യപ്പെട്ടതിനാലും ആണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നു പ്രിൻസിപ്പാൾ അറിയിച്ചു.