Friday, November 8, 2024
spot_imgspot_img
HomeNewsകോട്ടയത്തെ ലുലൂമാൾ ഉത്ഘാടനം അടുത്തമാസം.ഒരുക്കങ്ങൾ വിലയിരുത്താൻ ചെയർമാൻ യുസഫലി എത്തിയ വാർത്ത റിപ്പോർട്ട് ചെയ്യാൻ അവസരം...

കോട്ടയത്തെ ലുലൂമാൾ ഉത്ഘാടനം അടുത്തമാസം.ഒരുക്കങ്ങൾ വിലയിരുത്താൻ ചെയർമാൻ യുസഫലി എത്തിയ വാർത്ത റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചത് ഒരു പത്രത്തിന് മാത്രം!

കോട്ടയം : കോട്ടയത്തെ ലുലു മാളിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉദ്ഘാടനത്തിനു മുന്നോടിയായി പ്രവർത്തനങ്ങൾ വിലയിരുത്താൻ ലുലു ഗ്രൂപ്പ് എം ഡി യൂസഫലി വ്യാഴാഴ്ച കോട്ടയത്തെ മണിപ്പുഴയിലെത്തി. പ്രവർത്തനങ്ങളിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. രണ്ടു നിലകളുള്ള മാളിൽ പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനാണ് ലുലു ശ്രമിക്കുന്നത്.കേരളത്തിലെ ഏഴാമത്തെ മാളാണ്
കോട്ടയം മണിപ്പുഴയിൽ പണി പൂർത്തിയായി വരുന്നത്.lulu kottayam inaugration news

എന്നാൽ ലുലു ഗ്രൂപ്പ് ചെയർമാൻ കോട്ടയത്ത് എത്തിയ വാർത്ത റിപ്പോർട്ട് ചെയ്യാനും കൂടികാഴ്ചക്കും മറ്റുമാധൃമങ്ങളെ ഒഴിവാക്കി ഒരു മാധ്യമത്തെ മാത്രം അനുവദിച്ച ലുലുഗ്രൂപ്പിന്റെ നടപടി മാധ്യമപ്രവർത്തകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. സാധാരണ ഇത്തരത്തിലുള്ള സന്ദർശനങ്ങൾ എല്ലാ മാധൃമങ്ങളെയും മുൻകൂട്ടി പൊതുവേ അറിയിക്കാറുണ്ട്.അല്ലെങ്കിൽ അറിയുന്ന മാധ്യമപ്രവർത്തകർ ഇത് ഇതര മാധ്യമങ്ങളെയും അറിയിക്കുന്ന പതിവുമുണ്ട്.

പക്ഷേ കോട്ടയത്ത് ലുലുമാൾ നിർമ്മാണ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ചെയർമാൻ യൂസഫലി സന്ദർശനത്തിന് എത്തിയപ്പോൾ അത് ഫലപ്രദമായി എല്ലാ മാധ്യമങ്ങളിലും വാർത്തയാകുന്ന തലത്തിൽ ചെയ്തില്ല എന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. സന്ദർശനം വിവരം അറിഞ്ഞ മാധ്യമ പ്രവർത്തകർ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ലുലുഗ്രൂപ്പ് ചെയർമാന്റെ സന്ദർശക വിവരം മറ്റുമാധൃമങ്ങളെ അറിയിച്ചുമില്ല.

ലുലുവിന്റെ കോട്ടയത്തെ ഫേസ്ബുക്ക് പേജിലോ മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇത് സംബന്ധിച്ച് ചിത്രങ്ങൾ ഷെയർ
ഇതുവരെ ചെയ്തിട്ടില്ല.

ലുലു കോട്ടയത്ത് വരുന്നതിന് വളരെ മുമ്പ് തന്നെ സോഷ്യൽ മീഡിയയിലും ഓൺലൈൻ സൈറ്റുകളിലും റിപ്പോർട്ട് വന്നിരുന്നു. പലരും വളരെ വിശദമായ വാർത്തകളാണ് കൊടുത്തത്.എന്നാൽ ചെയർമാന്റെ സന്ദർശനം അതേ തലത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തത് മാധ്യമപ്രവർത്തകരിലും അതൃപ്തി പ്രവർത്തിയിട്ടുണ്ട്.

എല്ലാ ബ്രാൻഡുകളും പ്രമോഷനായി സോഷ്യൽ മീഡിയ ആശ്രയിക്കുന്ന കാലഘട്ടത്തിൽ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ലുലു പിആർ ടീം പിന്നാക്കം പോയി എന്നും മാധൃമപ്രവർത്തകർക്കിടയിൽ വിമർശനമുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments