Thursday, May 15, 2025
spot_imgspot_img
HomeNRIUKഞങ്ങളുടെ പ്രണയം സത്യമാണ്…ഞങ്ങൾ ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ട്… അത് സഫലമാകാന്‍ എല്ലാവരും സഹായിക്കണം...

ഞങ്ങളുടെ പ്രണയം സത്യമാണ്…ഞങ്ങൾ ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ട്… അത് സഫലമാകാന്‍ എല്ലാവരും സഹായിക്കണം : ഡെന്‍മാര്‍ക്ക് സ്വദേശിനിയായ കാമുകിയെ യുകെയിലേക്ക് എത്തിക്കാന്‍ സഹായ അഭ്യര്‍ത്ഥനയുമായി കമിതാക്കള്‍

ലണ്ടന്‍: കാമുകിയെ മറ്റൊരു രാജ്യത്ത് നിന്ന് തന്റെ നാട്ടിലേക്ക് എത്തിക്കാന്‍ വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി യുവാവ്.

ഡെന്‍മാര്‍ക്ക് സ്വദേശിനിയായ കാമുകിയെ തന്റെ രാജ്യമായ യുകെയിലേക്ക് എത്തിക്കാന്‍ ആണ് യുവാവ് സമൂഹ മാധ്യമത്തിലൂടെ പണം അഭ്യര്‍ത്ഥിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ഡെവോണിലെ 24കാരനായ നഥാനിയേല്‍ ബാഷസ് ആണ് സഹായം അഭ്യർത്ഥിച്ചത്. 26കാരിയായ തന്റെ കാമുകി കാരിന്‍ കോള്‍മെട്‌സിനെ യുകെയില്‍ എത്തിക്കാന്‍ 88,000 പൗണ്ട് സഹായമായി വേണമെന്നാണ് ഇയാളുടെ ഇന്റര്‍നെറ്റിലെ അപരിചിതരോടുള്ള അഭ്യര്‍ത്ഥന.

2022 മേയ് മുതലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വഴി ഇരുവരും പരിചയപ്പെട്ടത്. അധികം വൈകാതെ തന്നെ സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായി. കൂടാതെ പ്രിയതമയെ കാണാന്‍ അവളുടെ നാടായ ഡെന്‍മാര്‍ക്കിലേക്ക് യുവാവ് പോകുകയും ചെയ്തു. തങ്ങളുടെ പ്രണയം യഥാര്‍ത്ഥമാണെന്നും അത് സഫലമാകാന്‍ എല്ലാവരും സഹായിക്കണം എന്നുമാണ് ആവശ്യം.

അതേസമയം ഞങ്ങൾ ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ട്. ജീവിത പങ്കാളിക്ക് അനുവദിക്കുന്ന വിസയ്ക്കായി കാരിന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് ഇതിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും യുവാവ് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments